തുടര്‍ച്ചയായ അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ ഉണ്ടായേക്കുമെന്ന് ഐസ്‌ലന്‍ഡ് കാലാവസ്ഥാ വിഭാഗം
ഐസ്‌ലന്‍ഡിലെ അഗ്നിപര്‍വത സ്‌ഫോടനം ശമിച്ചെങ്കിലും വരും മാസങ്ങളില്‍ പ്രദേശത്ത് കൂടുതല്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. അടുത്ത ഏതാനും മാസങ്ങളില്‍ തുടര്‍ച്ചയായ അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ ഉണ്ടായേക്കുമെന്ന് ഐസ്‌ലന്‍ഡ് കാലാവസ്ഥാ വിഭാഗം ജിയോഫിസിസ്റ്റായ ബെനഡിക്ട് ഒഫീക്‌സണ്‍ പറഞ്ഞു. ദീര്‍ഘകാലത്തേക്കു തുടരുമെന്നു പറയാന്‍ കഴിയില്ലെങ്കിലും അടുത്ത ഏതാനും മാസങ്ങളില്‍ സ്‌ഫോടനം ഉണ്ടായേക്കുമെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ സിലിംഗാര്‍ഫെല്‍ പര്‍വതത്തിന്‍റെ വടക്കുകിഴക്കായിട്ടാണു സ്‌ഫോടനമുണ്ടായത്. അഗ്നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് റയ്ജനെസിലേക്കുള്ള ചൂടുവെള്ള വിതരണം തടസപ്പെട്ടിരുന്നു.
പ്രദേശത്തെ ചൂടുവെള്ള വിതരണം വെള്ളിയാഴ്ച വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കാനാവുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കത്രിന്‍ ജേക്കബ്‌സ്‌ഡോട്ടിര്‍ അറിയിച്ചിരുന്നു. തീരദേശപട്ടണമായ ഗ്രീന്‍ദാവിക്കില്‍നിന്ന് ഏകദേശം നാല് കിലോമീറ്റര്‍ വടക്കുകിഴക്കായാണ് അഗ്നിപര്‍വത സ്‌ഫോടനം ഉണ്ടായത്. നഗരത്തിലെ 3,800ഓളം പേരെ കഴിഞ്ഞ ഡിസംബര്‍ 18ന് നടന്ന അഗ്നിപര്‍വത സ്‌ഫോടനത്തിനു മുന്‍പ് പ്രദേശത്തുനിന്ന് ഒഴിപ്പിച്ചിരുന്നു.
hjbjkb