അതിശൈത്യം; അമേരിക്കയിൽ ഒരാഴ്ചയ്ക്കിടെ 92 മരണങ്ങൾ


കടുത്ത ശൈത്യം നേരിടുന്ന അമേരിക്കയിൽ ഒരാഴ്ചയ്ക്കിടെ 92 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ടെന്നസിയിൽ 25ഉം ഒറേഗോണിൽ 16ഉം പേരാണു മരിച്ചത്. മിസിസിപ്പി, ഇല്ലിനോയ്, പെൻസിൽവേനിയ, വാഷിംഗ്ടൺ, കെന്‍റക്കി, ന്യൂയോർക്ക്, ന്യൂ ജഴ്സി സംസ്ഥാനങ്ങളിലും മരണങ്ങളുണ്ടായി. 

സിയാറ്റിലിൽ നാലു ഭവനരഹിതർ മരിച്ചു. രാജ്യത്തെന്പാടുമായി പതിനായിരങ്ങൾക്കു വൈദ്യുതി നിലച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു. ടെന്നസിയിൽ കുടിവെള്ള ശൃംഖലയ്ക്കു കാര്യമായ കേടുപാടുകളുണ്ടായി. റസ്റ്ററന്‍റുകളിലും ബാറുകളിലും കുപ്പിവെള്ളമാണ് ഉപയോഗിക്കുന്നത്.

article-image

sdfv

You might also like

Most Viewed