യുഎസിന്‍റെ ഓസ്പ്രേ യുദ്ധവിമാനം തെക്കൻ ജപ്പാനു സമീപം കടലിൽ തകർന്നു വീണു


എട്ടു പേരുമായി യുഎസിന്‍റെ ഓസ്പ്രേ യുദ്ധവിമാനം തെക്കൻ ജപ്പാനു സമീപം കടലിൽ തകർന്നു വീണു. ഒരാളെയും വിമാന അവശിഷ്ടങ്ങളും ജപ്പാൻ കോസ്റ്റ് ഗാർഡ് കണ്ടെത്തി. അപകടകാരണം വ്യക്തമല്ല. യാകുഷിമയ്ക്കു സമീപമാണു വിമാനം തകർന്നുവീണത്. കോസ്റ്റ് ഗാർഡ് കണ്ടെത്തിയയാളുടെ സ്ഥിതി സംബന്ധിച്ച് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 

പടിഞ്ഞാറൻ ടോക്കിയോയിലെ യോകോട വ്യോമതാവളത്തിലേതാണ് തകർന്നുവീണ വിമാനം. ഓക്കിനാവയിലെ കഡേന വ്യോമതാവളത്തിലേക്കു പറക്കുന്നതിനിടെയാണ് വിമാനത്തിനു തകരാർ നേരിട്ടത്. തകർന്നുവീഴുന്നതിനു മുന്പ് വിമാനം യാകുഷിമ വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിച്ചിരുന്നു.

article-image

fdgdfg

You might also like

Most Viewed