വിസി പുനര്‍നിയമനം; മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് രാഷ്ട്രീയ സമ്മര്‍ദമുണ്ടായെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പുനര്‍നിയമനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് രാഷ്ട്രീയ സമ്മര്‍ദമുണ്ടായെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. പുനര്‍നിയമനം സംബന്ധിച്ച് ആവശ്യം ഉന്നയിച്ചപ്പോള്‍ തന്നെ ഇത് ചട്ടവിരുദ്ധമാണെന്ന് താന്‍ പറഞ്ഞിരുന്നു. എന്നാല്‍ എജിയുടെ നിയമോപദേശമുണ്ടെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുളളവര്‍ തന്നെ വന്ന് കണ്ടു. ഉന്നതവിദ്യാഭ്യാസമന്ത്രിയെയും ഇതിന് വേണ്ടി കരുവാക്കി. മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ കഴിയുമോ എന്നത് ധാര്‍മികമായ ചോദ്യമാണ്. ഇക്കാര്യം അവര്‍ തന്നെ തീരുമാനിക്കട്ടെ. താന്‍ ആരുടേയും രാജി ആവശ്യപ്പെടുന്നില്ലെന്നും ഗവർണർ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന കാര്യം കേരളത്തില്‍ എല്ലായിടത്തും നടത്താനാണ് സര്‍വകലാശാല ബില്‍ ഉണ്ടാക്കിയത്. അതുകൊണ്ടാണ് ബില്ലുകളില്‍ താന്‍ ഒപ്പു വയ്ക്കാത്തതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ASDDSDSDASADSADS