സ്പെയിനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം; മരണം 39 ആയി
ഷീബ വിജയൻ
മാഡ്രിഡ്: സ്പെയിനിലെ കോർഡോബ പ്രവിശ്യയിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി ഉയർന്നു. ഞായറാഴ്ച വൈകുന്നേരം മാലാഗയിൽ നിന്ന് മാഡ്രിഡിലേക്ക് പോയ 'ഇറിയോ' (Iryo) എന്ന സ്വകാര്യ ട്രെയിൻ പാളം തെറ്റി എതിർദിശയിൽ വന്ന 'റെൻഫെ' (Renfe) ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ 73 പേർക്ക് പരിക്കേറ്റു, ഇതിൽ പലരുടെയും നില ഗുരുതരമാണ്. രണ്ട് ട്രെയിനുകളിലുമായി അഞ്ഞൂറോളം യാത്രക്കാരുണ്ടായിരുന്നു. സൈന്യവും റെഡ് ക്രോസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെത്തുടർന്ന് ദക്ഷിണ സ്പെയിനിലേക്കുള്ള അതിവേഗ റെയിൽ സർവീസുകൾ നിർത്തിവെച്ചു. സംഭവത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അന്വേഷണത്തിന് ഉത്തരവിട്ടു.
dsfdsfds

