ഇസ്രായേൽ ബോണ്ടുകളിൽ നിക്ഷേപിക്കാൻ നീക്കം; ന്യൂയോർക്കിൽ മേയറും ഫിനാൻഷ്യൽ ഓഫിസറും നേർക്കുനേർ
ഷീബ വിജയൻ
ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ നികുതിദായകരുടെ പണം ഇസ്രായേൽ ബോണ്ടുകളിൽ നിക്ഷേപിക്കാനുള്ള നീക്കത്തെച്ചൊല്ലി പുതിയ മേയർ സൊഹ്‌റാൻ മംദാനിയും ചീഫ് ഫിനാൻഷ്യൽ ഓഫിസർ മാർക്ക് ലെവിനും തമ്മിൽ തർക്കം രൂക്ഷമാകുന്നു. ഗസ്സയിലെ അധിനിവേശത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പശ്ചാത്തലത്തിൽ ഇസ്രായേലിനെതിരെയുള്ള സാമ്പത്തിക ബഹിഷ്കരണത്തിന് മംദാനി ആഹ്വാനം ചെയ്യുമ്പോഴാണ്, ഇസ്രായേൽ ബോണ്ടുകൾ മികച്ച ലാഭം നൽകുന്നു എന്ന വാദവുമായി ലെവിൻ രംഗത്തെത്തിയത്.
ജനുവരി ഒന്നിന് അധികാരമേറ്റതിന് പിന്നാലെ, ഇസ്രായേലിനെ ബഹിഷ്കരിക്കുന്നത് തടയുന്ന മുൻ മേയറുടെ ഉത്തരവ് മംദാനി റദ്ദാക്കിയിരുന്നു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന ഒരു രാഷ്ട്രത്തിന്റെ ഖജനാവിലേക്ക് ന്യൂയോർക്കിലെ പൊതുജനങ്ങൾ നൽകുന്ന പണം എത്തരുതെന്നാണ് മംദാനിയുടെ നിലപാട്. എന്നാൽ, ഇസ്രായേലുമായി വ്യക്തിപരമായ ആത്മബന്ധമുള്ള മാർക്ക് ലെവിൻ, സാമ്പത്തിക നേട്ടം കണക്കിലെടുത്ത് നിക്ഷേപം തുടരാനുള്ള നീക്കത്തിലാണ്. ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ ഇസ്രായേൽ ബോണ്ടുകളുടെ അപകടസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടും ലെവിൻ ഈ തീരുമാനവുമായി മുന്നോട്ട് പോകുന്നത് സിറ്റി ഹാളിനുള്ളിൽ വലിയ രാഷ്ട്രീയ സംഘർഷങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
adsdsasa

