നട്ടുച്ചയ്ക്ക് ആറ് മിനിറ്റ് ഇരുട്ട്; നൂറ്റാണ്ടിന്റെ സൂര്യഗ്രഹണം വരുന്നു; 'എക്ലിപ്സ് ടൂറിസത്തിന്' ഒരുങ്ങി ലോകം
ഷീബ വിജയൻ
ലണ്ടൻ: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ സൂര്യഗ്രഹണത്തിന് 2027 ഓഗസ്റ്റ് രണ്ടിന് ലോകം സാക്ഷ്യം വഹിക്കും. ഈജിപ്ത് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നട്ടുച്ചയ്ക്ക് ആറ് മിനിറ്റിലധികം സമയം ഭൂമി പൂർണ്ണമായും ഇരുട്ടിലാകും. ഇന്ത്യയിൽ ഇത് ഭാഗിക സൂര്യഗ്രഹണമായി മാത്രമേ ദൃശ്യമാകൂ എങ്കിലും ഈജിപ്ത്, സ്പെയിൻ, സൗദി അറേബ്യ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ പൂർണ്ണ ഗ്രഹണം ദൃശ്യമാകും.
ഈജിപ്തിലെ പിരമിഡുകൾക്ക് മുകളിൽ ഗ്രഹണം കാണാമെന്നതിനാൽ ആഗോളതലത്തിൽ ട്രാവൽ ഏജൻസികൾ വലിയ തോതിലുള്ള ബുക്കിംഗുകൾ ആരംഭിച്ചു കഴിഞ്ഞു. 'എക്ലിപ്സ് ടൂറിസം' എന്ന പേരിൽ ഇതിനോടകം തന്നെ പാക്കേജുകൾ സജീവമായിട്ടുണ്ട്. ഇതേ സമാനമായ അവസ്ഥ ഇതിനുമുമ്പ് 2009-ലാണ് ഉണ്ടായത്. ഈ വർഷം ഫെബ്രുവരി 17-നും ഓഗസ്റ്റ് 12-നും സൂര്യഗ്രഹണങ്ങൾ ഉണ്ടാകുമെങ്കിലും അവ മിക്കവാറും അന്റാർട്ടിക്ക മേഖലയിലാണ് ദൃശ്യമാകുക.
xzccxzcxzcxz

