ഡേവിഡ് കാമറോൺ യുക്രെയ്ൻ സന്ദർശിച്ചു


ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ യുക്രെയ്ൻ സന്ദർശിച്ചു. യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കിയുമായി കാമറോൺ കൂടിക്കാഴ്ച നടത്തി. യുക്രെയ്ന് ബ്രിട്ടൻ നല്കുന്ന സൈനിക, സാന്പത്തിക, നയതന്ത്ര പിന്തുണ ആവശ്യമുള്ള കാലത്തോളം തുടരുമെന്ന് അദ്ദേഹം ഉറപ്പു നല്കി. 

അയുധങ്ങളുടെ ലഭ്യത, ഉത്പാദനം, കരിങ്കടൽ സുരക്ഷ മുതലായ കാര്യങ്ങളാണ് ഇരുവരും ചർച്ച ചെയ്തതെന്നു യുക്രെയ്ൻ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച പുതിയ പദവിയിൽ നിയമിതനായ കാമറോണിന്‍റെ ആദ്യ വിദേശ സന്ദർശനമാണിത്.

article-image

asads

article-image

sdfsf

You might also like

  • Straight Forward

Most Viewed