ഇറേനിയൻ ചലച്ചിത്ര സംവിധായകൻ ഡാരിഷ് മെർജുയിയും ഭാര്യയും കുത്തേറ്റു മരിച്ച നിലയിൽ

ഇറേനിയൻ ചലച്ചിത്ര സംവിധായകൻ ഡാരിഷ് മെർജുയിയും ഭാര്യയും കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മെർജുയിയെയും ഭാര്യ വഹിദെ മുഹമ്മദീഫറിനെയും കഴുത്തിൽ മുറിവുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയതായി ജുഡീഷറി ഉദ്യോഗസ്ഥനായ ഹൊസൈൻ ഫസെലിയെ ഉദ്ധരിച്ച് ഒൗദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള വീട്ടിൽ ഇന്നലെ രാത്രി മകൾ മോണ മെർജുയി ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെയുള്ള ഭീഷണിയെക്കുറിച്ച് ഭാര്യ പരാതിപ്പെട്ടിരുന്നുവെങ്കിലും അധികാരികൾ കൃത്യമായി അന്വേഷിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
dsfsdf