ദക്ഷിണാഫ്രിക്കയിലെ സുലു ഗോത്ര തലവൻ മാങ്കോസുതു ബുതലേസി രാജകുമാരൻ അന്തരിച്ചു


ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ വംശമായ സുലു ഗോത്രത്തിന്‍റെ തലവനും രാഷ്‌ട്രീയത്തിലെ അതികായനുമായിരുന്ന മാങ്കോസുതു ബുതലേസി രാജകുമാരൻ (95) അന്തരിച്ചു. സുലു രാജകുടുംബത്തിൽ ജനിച്ച അദ്ദേഹം വർണവിവേചന കാലത്ത് ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൽ(എഎൻസി)നിന്നു തെറ്റിപ്പിരിഞ്ഞ് സുലു ഇങ്കാത്ത എന്ന പാർട്ടിയുണ്ടാക്കിയിരുന്നു. 

എഎൻസിയുടെ സായുധപോരാട്ടത്തെ എതിർത്തിരുന്ന അദ്ദേഹം മിതവാദിയായിരുന്നു. എഎൻസിയും അദ്ദേഹത്തിന്‍റെ പാർട്ടിയും തമ്മിലുള്ള സംഘർഷത്തിൽ ആയിരങ്ങൾ മരിച്ചിട്ടുണ്ട്. പിന്നീട് എഎൻസിയിലേക്കു തിരിച്ചുവന്ന ബുതലേസി പ്രസിഡന്‍റ് നെൽസൺ മണ്ഡേലയുടെ ആഭ്യന്തരമന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. ബുതലേസിയുടെ മരണത്തിൽ പ്രസിഡന്‍റ് സിറിൾ റാമഫോസ അടക്കമുള്ള നേതാക്കൾ അനുശോചിച്ചു.

article-image

്ിേേിേ

You might also like

  • Straight Forward

Most Viewed