വെടിവെപ്പ്; ഫിലിപ്പൈൻസിൽ പഞ്ചാബി ദന്പതിമാർ കൊല്ലപ്പെട്ടു

ആയുധധാരിയായ അക്രമിയുടെ വെടിവെപ്പിൽ പഞ്ചാബിലെ ഗൊരായ സ്വദേശികളായ ദമ്പതിമാർ കൊല്ലപ്പെട്ടു. സുഖ്‌വിന്ദർ സിങ് (41) ഭാര്യ കിരൺദീപ് കൗർ (33) എന്നിവരാണ് കൊല്ലപ്പെട്ടത്. മാർച്ച് 25ന് ഫിലിപ്പീൻസിലെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. ആക്രമി രാത്രി വീട്ടിലേക്ക് പ്രവേശിക്കുകയും സുഖ്‌വിന്ദറിനു നേരെ വെടിയുതിർക്കുകയായിരുന്നു.
അദ്ദേഹം അപ്പോൾ തന്നെ മരിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ ഭാര്യയെയും അക്രമി വെടിവെച്ചു വീഴ്ത്തി. 19 വർഷമായി മനിലയിൽ ബിസിനസ് നടത്തുന്ന കുടുംബമാണിവരുടേത്. അഞ്ച് മാസങ്ങൾക്കു മുമ്പാണ് ഭാര്യ കിരൺദീപ് മനിലയിലെത്തിയത്.
styed