യുക്രൈൻ പ്രകോപിപ്പിച്ചാൽ റഷ്യയോടൊപ്പം ചേർന്ന് യുദ്ധത്തിനിറങ്ങും: ബെലറൂസ് പ്രസിഡന്‍റ്

യുക്രൈന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ റഷ്യയോടൊപ്പം ചേർന്ന് യുദ്ധത്തിനിറങ്ങുമെന്ന് ബെലറൂസ് പ്രസിഡന്‍റ് അലക്സാണ്ടർ ലുകാഷെങ്കോ. വിദേശ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായായാണ് ബെലറൂസ് പ്രസിഡന്‍റ് ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യ നടത്തിയ യുക്രെയ്ൻ അധിനിവേശത്തിനും ബെലാറൂസിന്‍റെ സഹായമുണ്ടായിരുന്നു. "ഇനിയും അങ്ങനെ ചെയ്യാൻ നിങ്ങൾ തയാറാണോ?" എന്നായിരുന്നു ചോദ്യം."ബെലറൂസിൽ നിന്നു കൊണ്ട് യുദ്ധം ചെയ്യാൻ തയാറാണ്. എന്നാൽ യുക്രെയ്ന്‍റെ ഒരു സൈനികൻ എങ്കിലും ആയുധങ്ങളുമായി തങ്ങളുടെ രാജ്യത്തേക്ക് പ്രവേശിച്ചാൽ മാത്രമേ യുദ്ധത്തിനിറങ്ങൂ'- മറുപടിയായി ലുകാഷെങ്കോ പറഞ്ഞു.
യുക്രെയ്നിന്‍റെയും റഷ്യയുടെയും അയൽരാജ്യമായ ബെലറൂസിന് റഷ്യയുമായി അടുത്ത ബന്ധമാണ്. അധിനിവേശം ആരംഭിച്ചതിനുശേഷം ബെലാറൂസ് സ്വന്തം നിലയിലും റഷ്യയുമായി ചേർന്നു സംയുക്തമായും നിരവധി സൈനികാഭ്യാസങ്ങൾ നടത്തിയിരുന്നു. ബെലാറൂസുമായി ചേർന്ന് റഷ്യ ആക്രമണം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് യുക്രെയ്ന്‍റെ ഭീതി.
ബെലാറൂസിൽ നിന്ന് സാധ്യമായ ആക്രമണങ്ങളെക്കുറിച്ച് യുക്രെയ്ൻ തുടർച്ചയായി മുന്നറിയിപ്പ് നൽകിയിരുന്നു. ബെലാറൂസ് അതിർത്തിയിൽ സൈന്യം സജ്ജമായിരിക്കണമെന്നും പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കി കഴിഞ്ഞ ആഴ്ച നിർദേശം നൽകിയിട്ടുണ്ട്.
drfgdfgdfg