എലിസബത്ത് രാജ്ഞിയെ കൊല്ലാൻ ശ്രമിച്ച സംഭവം; ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമെന്ന് 21കാരന്റെ കുറ്റസമ്മതം

എലിസബത്ത് രാജ്ഞിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബ്രിട്ടീഷ് സിഖ് വംശജന്‍ കുറ്റം സമ്മതിച്ചു. 21കാരനായ ജസ്വന്ത് സിങ് ചെയില്‍ ആണ് കുറ്റം സമ്മതിച്ചത്. ഇയാള്‍ക്ക് ഇന്ത്യന്‍ വേരുകളുണ്ട്.
1919ല്‍ അമൃത്‌സറിലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായാണ് എലിസബത്ത് രാജ്ഞിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് കുറ്റസമ്മതത്തില്‍ പറയുന്നത്. 2021ലെ ക്രിസ്മസ് ദിവസമായിരുന്നു സംഭവം.
കുറ്റം സമ്മതിച്ച പ്രതിക്ക് മാര്‍ച്ച് 31ന് ലണ്ടന്‍ ഓള്‍ഡ് ബെയ്‌ലി കോടതി ശിക്ഷ വിധിക്കും. ഇതോടെ 1981ന് ശേഷം ബ്രിട്ടനില്‍ രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന ആദ്യ വ്യക്തിയാകും ജസ്വന്ത് സിങ് ചെയില്‍. 1842ലെ രാജ്യദ്രോഹ നിയമത്തിലെ സെക്ഷന്‍ 2 പ്രകാരമുള്ള കുറ്റത്തിനാണ് ചൈല്‍ കുറ്റസമ്മതം നടത്തിയത്.
വിന്‍ഡ്‌സര്‍ കാസിലില്‍ നിന്ന് അറസ്റ്റിലാകുമ്പോള്‍ ജസ്വന്ത് സിങ് മുഖംമൂടിയും കറുത്ത വസ്ത്രവും ധരിച്ചിരുന്നു. രാജ്ഞിയെ കൊലപ്പെടുത്താന്‍ എത്തിയതാണെന്ന് ഇയാള്‍ പറയുകയും ചെയ്തിരുന്നു. താന്‍ എലിസബത്ത് രാജ്ഞിയെ കൊലപ്പെടുത്താന്‍ പോകുകയാണെന്ന് പറയുന്ന ഒരു വിഡിയോയും ഇയാള്‍ നിര്‍മിച്ച് നിരവധി പേര്‍ക്ക് അയച്ചു. വിഡിയോയില്‍ ജാലിയന്‍ വാലാബാഗ് സംഭവത്തെ കുറിച്ചും പറഞ്ഞു.
2022 സെപ്റ്റംബറില്‍ 96ാം വയസ്സിലാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. വധശ്രമ കേസില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ചെയ്‌ലിനെതിരെ മെറ്റ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
dfddvf