മോദി ഗുജറാത്തിലെ കശാപ്പുകാരനെന്ന് പാക് വിദേശകാര്യ മന്ത്രി: വ്യാപക പ്രതിഷേധം

ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ വിവാദ പരാമർശവുമായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. ഇതിനെതിരെ സർക്കാരും ബിജെപി നേതാക്കളും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. ലോകം പാകിസ്ഥാനെ കാണുന്നത് ഭീകരതയുടെ പ്രഭവകേന്ദ്രമായിട്ടാണെന്നും അവർ ആ പ്രതിഛായ മാറ്റി നല്ല അയൽക്കാരാകാൻ ശ്രമിക്കണമെന്നും ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞതിനോടായിരുന്നു ബിലാവലിന്റെ പരിധിവിട്ട പരാമർശം.
‘ഒസാമ ബിൻ ലാദൻ മരിച്ചു. എന്നാൽ, ഗുജറാത്ത് കലാപത്തിന്റെ കശാപ്പുകാരൻ ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്’ എന്നായിരുന്നു ബിലാവൽ ഭൂട്ടോയുടെ കുറ്റപ്പെടുത്തൽ. പാകിസ്ഥാൻ പിന്നെയും തരംതാഴുന്നതിന്റെ തെളിവാണു ബിലാവലിന്റെ പ്രസ്താവനയെന്നു വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു.
tikuyy