ഇന്ത്യൻ നാവികരുമായുള്ള കപ്പൽ നൈജീരിയൻ തീരത്ത്; നയതന്ത്ര ചർച്ച തുടരുന്നു


സമുദ്രാതിര്‍ത്തി ലംഘിച്ചതിന് കസ്റ്റഡിയിലെടുത്ത ഹീറോയിക് ഇഡുൻ കപ്പലിലെ ഇന്ത്യക്കാരടക്കമുള്ള നാവികർ നൈജീരിയൻ തുറമുഖത്ത് കപ്പലിൽ തുടരുന്നു. നൈജീരിയൻ സൈനികരുടെ കാവലിലാണ് നാവികർ കഴിയുന്നത്. നാവികരുടെ ഫോണുകൾ പിടിച്ചെടുത്തതായും സൂചനയുണ്ട്.

നൈജീരിയയുടെ അടുത്ത നീക്കം എന്താണെന്ന് അറിയില്ലെന്നും നടപടികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും നാവികർ പറഞ്ഞു. അതേസമയം ഇവരുടെ മോചനത്തിനായുള്ള നയതന്ത്രതല ചർച്ചയും തുടരുകയാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി നൈജീരിയൻ ഹൈകമ്മീഷണറുമായി ഇക്കാര്യത്തിൽ ചർച്ച നടത്തി.

ഓഗസ്റ്റ് എട്ടിനാണ് കപ്പൻ ഇക്വറ്റോറിയല്‍ ഗിനി നാവികസേന കസ്റ്റഡിയിൽ എടുത്തത്. ജീവനക്കാരെ തടവിലാക്കിയതിനെതിരെ കപ്പല്‍ കമ്പനി അന്താരാഷ്ട്ര ട്രൈബ്യൂണലിനെ സമീപിച്ചതോടെയാണ് ഇവരെ ഗിനിയൻ സർക്കാർ നൈജീരിയയ്ക്ക് കൈമാറിയത്. കപ്പല്‍ കമ്പനിയില്‍ നിന്ന് കൂടുതല്‍ പണം തട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്നും സൂചനയുണ്ട്.

article-image

You might also like

  • Lulu Exchange
  • Straight Forward

Most Viewed