ഫിലിപ്പീൻസിൽ ചുഴലിക്കാറ്റിൽ നാല് പേർ മരിച്ചു

വടക്കൻ ഫിലിപ്പീൻസിലെ ലൂസോൺ ദ്വീപിൽ വീശിയടിച്ച നോരു ചുഴലിക്കാറ്റിൽ നാല് പേർ മരിച്ചു. ഒരാളെ കാണാതായി. രക്ഷാപ്രവർത്തകരാണ് മരിച്ചതെന്ന് ബുലാകൻ ഗവർണർ അറിയിച്ചു. ചുഴലിക്കാറ്റിൽ വൻ നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്. രാജ്യത്തെ പകുതിയിലധികം പേർ വസിക്കുന്ന ദ്വീപാണ് ലൂസോൺ. ദ്വീപിൽ മണിക്കൂറിൽ 240 കിലോമീറ്റർ (149 മൈൽ) വേഗതയിലാണ് കാറ്റ് ആഞ്ഞടിച്ചത്.
ബുലാകൻ പ്രവിശ്യയിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. മുൻകരുതൽ നടപടിയുടെ ഭാഗമായി 74,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രാജ്യതലസ്ഥാനമായ മനിലയിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാവർഷവും ഇരുപതിലേറെ ചുഴലിക്കാറ്റുകളാണ് ഫിലിപ്പീൻസിൽ വീശുന്നത്. 2013 നവംബറിൽ ചുഴലിക്കാറ്റിൽ 6,300 പേരാണു കൊല്ലപ്പെട്ടത്.
sets