വാതക വിതരണത്തിന് ജർമനിയും യുഎഇയും സുപ്രധാന കരാറിൽ ഒപ്പുവച്ചു

വാതക വിതരണത്തിന് ജർമനിയും യുഎഇയും സുപ്രധാന കരാറിൽ ഒപ്പുവച്ചു. ഊർജ സുരക്ഷ, കാലാവസ്ഥാ വ്യതിയാനം ചെറുക്കൽ എന്നിവയിൽ സംയുക്ത സംരംഭങ്ങൾ വേഗത്തിലാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കരാർ. ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്‍റെ യുഎഇ സന്ദർശനത്തിലാണ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്‍റെ സാന്നിധ്യത്തിൽ കരാറിൽ ഒപ്പുവച്ചത്. കരാറനുസരിച്ച് അബുദാബി നാഷണൽ ഓയിൽ കമ്പനി ജർമൻ എനർജി കമ്പനിയായ ആർഡബ്ല്യുഇഎജിക്ക് വർഷാവസാനത്തോടെ ദ്രവീകൃത പ്രകൃതി വാതകം എത്തിക്കും.
യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ ഊർജ ആവശ്യങ്ങൾക്ക് റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ജർമനിയുടെ നീക്കങ്ങളുടെ ഭാഗമായാണ് യുഎഇയുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.
esysu