പ്രധാന വോട്ടെടുപ്പിന് മുന്നോടിയായി ലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ബുധനാഴ്ച പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആക്ടിംഗ് പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്‍റിനു കൂടുതൽ അധികാരങ്ങൾ അടിയന്തരവാസ്ഥ സമയത്തു ലഭിക്കും.
എന്നാൽ, ആക്ടിംഗ് പ്രസിഡന്‍റിന്‍റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്നു പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. തിങ്കളാഴ്ച പുലർച്ചെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രാബല്യത്തിൽ വന്നു.