കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

തൃശൂർ-തളിക്കുളം ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പഴഞ്ഞി സ്വദേശി സനു സി.ജെയിംസ് (29) ആണ് കുഴിയിൽവീണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ചികിത്സയിലായിരുന്ന സനു ഇന്നലെ അർധരാത്രിയോടെയാണ് മരിച്ചത്.