വിമാനത്തിലെ പ്രതിഷേധം: കെ.എസ് ശബരീനാഥൻ അറസ്റ്റിൽ


വിമാനത്തിലെ പ്രതിഷേധത്തിൽ യൂത്ത് കോൺ‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെ എസ് ശബരീനാഥൻ അറസ്റ്റിൽ. കെഎസ് ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

കെഎസ് ശബരിനാഥൻ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ചോദ്യം ചെയ്യലിന്‍റെ പശ്ചാത്തലത്തിലാണ് ശബരിനാഥൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ സംഘത്തിന് കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു.

വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ അനേഷണവുമായി സഹകരിക്കുമെന്ന് മുൻ എംഎൽഎ കെ എസ് ശബരിനാഥൻ പറഞ്ഞിരുന്നു. ഇപി ജയരാജനെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാകണം. പ്രവർത്തകർ തമ്മിൽ സംസാരിക്കുന്നതിൽ എന്താണ് തെറ്റെന്നും കെ എസ് ശബരിനാഥൻ ചോദിച്ചു. വാട്സാപ്പ് സംബന്ധിച്ച കാര്യങ്ങൾ പൊലീസിന് മുമ്പിൽ വ്യക്തമാക്കും. വാട്സാപ്പ് സന്ദേശം തള്ളാതെയായിരുന്നു മുൻ എംഎൽഎയുടെ പ്രതികരണം.

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് ശബരീനാഥൻ നിർദേശിക്കുന്നതിൻ്റെ സ്ക്രീൻഷോട്ട് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിരുന്നു. ഇതേക്കുറിച്ച് പൊലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed