രാജ്യം വിടാൻ ശ്രമിച്ച് മുൻ ശ്രീലങ്കൻ ധനകാര്യമന്ത്രി; വിമാനത്താവളത്തിൽ തടഞ്ഞ് ജനങ്ങൾ


ദുബൈയിലേക്ക് കടക്കാൻ ശ്രമിച്ച് ശ്രീലങ്കൻ മുൻ ധനകാര്യമന്ത്രി ബാസിൽ രാജപക്സ.വിമാനത്താവളത്തിൽനിന്ന് ജനങ്ങൾ ഇദ്ദേഹത്തെ തിരിച്ചറിയുകയും എമിഗ്രേഷൻ ഉദ്യോഗസ്ഥർ യാത്രക്ക് അനുമതി നൽകാതിരിക്കുകയും ചെയ്തതോടെ യാത്രമുടങ്ങി.

പ്രസിഡന്റ് ഗോടബയ രാജപക്സയുടെ സഹോദരനാണ് ബാസിൽ. കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വി.ഐ.പി ടെർമിനലിലൂടെയാണ് ബാസിൽ രാജ്യം വിടാൻ ശ്രമിച്ചത്.

അതേസമയം, ബാസിൽ രാജപക്സ ഇന്ത്യയിൽ അഭയം തേടുമെന്ന വാർത്തകൾ ഇന്ത്യൻ സർക്കാർ നിഷേധിച്ചു. പ്രസിഡന്റ് രാജപക്സ ഇന്ത്യയിലേക്ക് കടന്നുവെന്ന വാർത്ത അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ നിഷേധിച്ചു. ശ്രീലങ്കയിലെ ഒരു ഉന്നത നേതാക്കൻമാരും രാജ്യം വിട്ടു പുറത്തുപോയിട്ടില്ലെന്നും അവർ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed