സുഡാനിൽ സംഘർഷം; 117 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

20 ഗ്രാമങ്ങൾ തീവ്രവാദികൾ അഗ്നിക്കിരയാക്കി. 62 മൃതദേഹങ്ങൾ കണ്ടെത്തിയതായും ആയിരങ്ങൾ പലായനം ചെയ്തതായും ഗോത്ര നേതാവ് അബ്കർ അൽ തും അറിയിച്ചു.
സംഘർഷത്തിൽ 117 പേർ കൊല്ലപ്പെട്ടതായും ഗിമിർ ഗോത്രത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവുമെന്നും ഗിമിർ ഗോത്രത്തലവനായ ഇബ്രാഹിം ഹഷെം പറഞ്ഞു.