നടിയെ ആക്രമിച്ച കേസ്; ക്രൈംബ്രാഞ്ച് ഹർ‍ജി പരിഗണിക്കുന്നതിൽ‍ നിന്നും ജഡ്ജി പിന്മാറി


നടിയെ ആക്രമിച്ച കേസിൽ‍ മെമ്മറി കാർ‍ഡ് ഫോറൻസിക് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർ‍പ്പിച്ച ഹർ‍ജി പരിഗണിക്കുന്നതിൽ‍ നിന്നും ജഡ്ജി കൗസർ‍ എടപ്പഗത്ത് പിന്മാറി. കേസ് പരിഗണിക്കുന്നതിൽ‍ നിന്നും സ്വമേധയാ ജഡ്ജി പിന്മാറുകയായിരുന്നു. കേസിലെ ദൃശ്യങ്ങൾ‍ ചോർ‍ന്നോ എന്ന് പരിശോധിക്കാനാണ് എഫ്എസ്എൽ‍ പരിശോധന. ദൃശ്യങ്ങൾ‍ അടങ്ങിയ പെൻ‍ ഡ്രൈവ് വിചാരണക്കോടതിയിൽ‍അനുമതിയില്ലാതെ തുറന്നതിന് എതിരെയായിരുന്നു പ്രോസിക്യൂഷൻ ഹർ‍ജി. 

അധ്യാപകനെതിരായ സസ്‌പെൻ‍ഷനിൽ‍ വിടി ബൽ‍റാം നടിയെ ആക്രമിച്ച ദൃശ്യങ്ങൾ‍ കോടതിയിൽ‍ നിന്നും ചോർ‍ന്നതായി പറയുന്ന സമയത്ത് എറണാകുളം ജില്ലാ കോടതിയിൽ‍ ജഡ്ജ് കൗസർ‍ എടപ്പഗത്തായിരുന്നു പരിഗണിച്ചിരുന്നത്. പിന്നീട് അദ്ദേഹം ഹൈക്കോടതി ജസ്റ്റിസ് പദവിയിലേക്ക് ഉയർ‍ത്തപ്പെടുകയായിരുന്നു. ഇത് ചൂണ്ടികാട്ടിയാണ് തന്റെ ഹർ‍ജിയിൽ‍ നിന്നും പിന്‍മാറണമെന്ന ആവശ്യം അതിജീവിത ഉയർ‍ത്തിയത്. 479ആം വകുപ്പ് അനുസരിച്ച് ജസ്റ്റിസ് എടപ്പഗത്ത് മാറി നിൽ‍ക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടിരുന്നു.

You might also like

Most Viewed