ഹിജാബ് ധരിച്ച പെൺകുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കാത്തത് ഭയാനകമെന്ന് മലാല യൂസഫ് സായ്


കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥിനികളെ പ്രവേശിപ്പിക്കാത്തതിൽ വിമർശനവുമായി നോബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായ്. ഹിജാബ് ധരിച്ച പെൺകുട്ടികളെ സ്കൂളുകളിൽ പ്രവേശിപ്പിക്കാത്തത് ഭയാനകമാണ്. ഇന്ത്യൻ നേതാക്കൾ മുസ്ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് നിർത്തണമെന്നും മലാല പറഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് മലാല യൂസഫ് സായ് കർണാടകയിലെ ഹിജാബ് വിവാദത്തിനെതിരെ പ്രതികരിച്ചത്.

പഠനമോ ഹിജാബോ തിരഞ്ഞെടുക്കാൻ കോളേജ് അധികൃതർ ഞങ്ങളെ നിർബന്ധിക്കുന്നു. കൂടിയ വസ്ത്രം ധരിക്കണമോ കുറഞ്ഞ വസ്ത്രം ധരിക്കണമോ എന്ന കാര്യത്തിൽ സ്ത്രീകൾക്കിടയിൽ തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. വസ്ത്രത്തിന്റെ കാര്യത്തിൽ ഇന്ത്യൻ മുസ്ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് അവസാനിപ്പിക്കണം. മലാല യൂസഫ് സായ് ട്വിറ്ററിൽ കുറിച്ചു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed