വുമൺ ഓൺ ദ മൂവ് ആന്റ് മെൻസ്ട്രൽ നീഡ്സ്' ; കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ
ഷീബ വിജയൻ
കോഴിക്കോട്: യാത്രക്കാരായ സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമാകുന്നു. വനിതാ ശിശുവികസന വകുപ്പ് ആവിഷ്കരിച്ച 'വുമൺ ഓൺ ദ മൂവ് ആന്റ് മെൻസ്ട്രൽ നീഡ്സ്' (WOMEN) എന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ 14 ജില്ലകളിലെയും പ്രധാന ബസ് സ്റ്റാൻഡുകളിൽ വെൻഡിംഗ് മെഷീനുകളും ഉപയോഗിച്ച നാപ്കിനുകൾ സംസ്കരിക്കുന്നതിനുള്ള ഇൻസിനറേറ്ററുകളും സ്ഥാപിക്കും.
16.61 ലക്ഷത്തിലധികം (16,61,906) രൂപ ചെലവഴിച്ചാണ് ഈ മാതൃകാ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിനാണ് (HLL) പദ്ധതിയുടെ നടത്തിപ്പ് ചുമതല.
ഒന്നാം ഘട്ടത്തിൽ തിരുവനന്തപുരം സെൻട്രൽ (തമ്പാനൂർ), കിഴക്കേക്കോട്ട, കൊല്ലം, കരുനാഗപ്പള്ളി, പുനലൂർ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മൂന്നാർ, എറണാകുളം സെൻട്രൽ, വൈറ്റില ഹബ്ബ്, നോർത്ത് പറവൂർ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, പെരിന്തൽമണ്ണ, കോഴിക്കോട് ബസ് ടെർമിനൽ, സുൽത്താൻ ബത്തേരി, കണ്ണൂർ, പയ്യന്നൂർ, കാസർഗോഡ് ബസ് സ്റ്റാൻഡുകളിലാണ് വെൻഡിംഗ് മെഷീനുകളും ഇൻസിനറേറ്ററുകളും സജ്ജമാക്കുന്നത്. പൊതുയിടങ്ങളിൽ സ്ത്രീകളുടെ ശുചിത്വവും ആരോഗ്യവും ഉറപ്പുവരുത്താൻ പദ്ധതി ഏറെ സഹായകരമാകും.
dsdsadsads

