ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ബേത് ലഹേം ഏരിയ യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബേത് ലഹേം ഏരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ അവിസ്മരണീയമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മഹൂസിലെ അൽ മൊയ്ദ് സ്യൂട്ടിൽ വെച്ച് നടന്ന ചടങ്ങുകൾ ഫാ. ജിജു വർഗീസ് കെയറാടി ഉദ്ഘാടനം ചെയ്തു.

ഇടവക വികാരി വന്ദ്യ സ്ലീബ പോൾ കൊറേപ്പിസ്ക്കോപ്പ വട്ടവേലിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ബെന്നി പി. മാത്യു, ജോയിന്റ് സെക്രട്ടറി എബി പി. ജേക്കബ്, മാനേജിങ് കമ്മിറ്റി ഭാരവാഹികളായ ജെറിൻ ടോം പീറ്റർ, ബിജു തേലപ്പള്ളി എന്നിവർ ചടങ്ങിൽ ഓണസന്ദേശം നൽകി സംസാരിച്ചു.

ഓണത്തിന്റെ നാടൻ പാരമ്പര്യവും ആഘോഷത്തിന്റെ ആവേശവും ചോരാതെ സംഘടിപ്പിച്ച പരിപാടിയിൽ വിപുലമായ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. കുട്ടികളും മുതിർന്നവരും ഒരുപോലെ പങ്കെടുത്ത നൃത്തച്ചുവടുകളും ഗാനമേളകളും വേദിക്ക് പകിട്ടേകി. കോർഡിനേറ്റർ സച്ചിൻ തോമസ് ചടങ്ങിൽ സ്വാഗതവും സൂസൻ ചെറിയാൻ നന്ദിയും രേഖപ്പെടുത്തി.

article-image

dsdsdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed