ഇരട്ട ഗോൾ തൂക്കി എംബാപ്പെ; റയൽ മാഡ്രിഡ് വിജയ വഴിയിൽ
ഷീബ വിജയൻ
സ്പാനിഷ് ലാ ലിഗയിൽ മുൻ ചാംപ്യന്മാരായ റയൽ മാഡ്രിഡ് വിജയ വഴിയിൽ തിരിച്ചെത്തി. നാലാം പോരിൽ റയോ വയ്യക്കാനോയെ നേരിടാനിറങ്ങിയ അവർ ഒന്നിനെതിരെ 4 ഗോളുകൾക്ക് തകർപ്പൻ ജയം സ്വന്തമാക്കി. ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ ഇരട്ട ഗോളുകളുമായി കളം വാണു. ആൽവരോ കരേറസ്, ജൂഡ് ബെല്ലിങ്ഹാം എന്നിവരും റയലിനായി വല ചലിപ്പിച്ചു.
കളിയുടെ 14ാം മിനിറ്റിൽ എംബാപ്പെയാണ് ഗോൾ വേട്ട തുടങ്ങിയത്. റയോ വയ്യക്കാനോ പ്രതിരോധ താരം ഫ്ലോറിയൻ ലെജ്യൂൻ പെനാൽറ്റി ബോക്സിൽ വച്ച് റയൽ താരം ആൽവരോ കരേറസിനെ വീഴ്ത്തിയതിനാണ് റയലിന് അനുകൂലമായി പെനാൽറ്റി കിട്ടിയത്. കിക്ക് പിഴയ്ക്കാതെ വലയിലാക്കി എംബാപ്പെ ലീഡൊരുക്കി.
മൂന്ന് മിനിറ്റിനുള്ളിൽ രണ്ടാം ഗോളും റയൽ നേടി. രണ്ടാം ഗോളിലേക്കും ലജ്യൂനിന്റെ പിഴവാണ് റയൽ മുതലെടുത്തത്. താരത്തിൽ നിന്നു പിടിച്ചെടുത്ത പന്ത് വനീഷ്യസ് ജൂനിയർ എംബാപ്പെയ്ക്ക് കൈമാറി. എംബാപ്പെ നൽകിയ പാസിൽ നിന്നു കരേറസാണ് ടീമിന് രണ്ടാം ഗോൾ സമ്മാനിച്ചത്.
ഓഗസ്റ്റിൽ ടീമിലെത്തിയ യാൻ ഡിയോമണ്ടോ ഇതാദ്യമായി റയലിന്റെ ആദ്യ ഇലവനിൽ എത്തി. താരവും വിനീഷ്യസും വിങ്ങുകളിൽ മികച്ച രീതിയിലാണ് കളി മെനഞ്ഞത്. 35ാം മിനിറ്റിൽ റയലിന്റെ മൂന്നാം ഗോൾ. വിനീഷ്യസ് ജൂനിയർ നൽകിയ പാസ് സ്വീകരിച്ച് കുതിച്ച ബെല്ലിങ്ഹാം ബോക്സിനുള്ളിൽ വച്ച് തൊടുത്ത ഷോട്ട് വലയുടെ താഴത്തെ കോർണറിലേക്ക് കയറി.
wssasasas

