'ഫോക്കസ് - 6.0' പ്രൊഫഷണൽ മീറ്റ് ഒക്ടോബർ 1-ന്; പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ പ്രൊഫഷനലുകളെയും അവരുടെ കുടുംബങ്ങളെയും പങ്കാളികളാക്കിക്കൊണ്ട് വിസ്ഡം യൂത്ത് വിങ് സംഘടിപ്പിക്കുന്ന 'ഫോക്കസ് - 6.0' പ്രൊഫഷണൽ മീറ്റിന്റെ പോസ്റ്റർ പ്രകാശനം ഹിദ്ദ് അൽ ഹിദായ സെന്ററിൽ വെച്ച് നടന്നു. ഒക്ടോബർ ഒന്നിന് ഹൂറ റയ്യാൻ സ്റ്റഡി സെന്ററിൽ വെച്ചാണ് പരിപാടി അരങ്ങേറുന്നത്.

ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ നഷ്ടപ്പെട്ടു പോകുന്ന ആത്മീയ മൂല്യങ്ങളെയും നിലപാടുകളെയും വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ "ലൈഫ് ബീയോണ്ട് ദി കരിയർ" (Life Beyond the Career) എന്ന ആശയത്തെ ആധാരമാക്കിയാണ് ആറാമത് എഡിഷൻ സംഘടിപ്പിക്കുന്നതെന്ന് വിസ്‌ഡം യൂത്ത് വിങ് പ്രതിനിധി സുആദ് ബിൻ സുബൈർ അറിയിച്ചു.

രണ്ടു സെഷനുകളിലായി നടക്കുന്ന പരിപാടിയുടെ ആദ്യഭാഗം 'എക്സ് & വൈ ലേർണിംഗ് സെന്റർ' സി.ഇ.ഓ.യും ഐ.ഐ.ടി മദ്രാസിൽ നിന്ന് ആൾ ഇന്ത്യ തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പ്രമുഖ കരിയർ ഗൈഡൻസ് വിദഗ്ദ്ധനുമായ മുഹമ്മദ് അജ്മൽ സി. നയിക്കും. തുടർന്ന് നടക്കുന്ന രണ്ടാമത്തെ സെഷൻ ജാമിഅഃ അൽ ഹിന്ദിൽ നിന്ന് ഹികമി ബിരുദം നേടി മദീന യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തുന്ന അജ്മൽ ഫൗസാൻ അൽ ഹികമി നിയന്ത്രിക്കും.

ചടങ്ങിൽ അൽ മന്നാഇ സെന്റർ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ, സാഫിർ അഷ്‌റഫ്, അബ്ദു ലത്വീഫ് സി.എം., സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി, മൻസൂർ ഹിദ്ദ്, റഷീദ് മാഹി, ഹനീഫ പി.പി. തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

article-image

sadasasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed