കോവിഡ് നിയമലംഘനം : ഇരുപത്തി അയ്യായിരത്തോളം പേർക്കെതിരെ പിഴ ചുമത്തി


സൗദിയിൽ ഒരാഴ്ച്ചക്കിടെ  കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ച ഇരുപത്തി അയ്യായിരത്തോളം പേർക്കെതിരെ  പിഴ ചുമത്തിയതായി ആഭ്യന്തര മന്ത്രാലയം. ഏറ്റവും കൂടുതല്‍ പേര്‍ക്ക് പിഴ ചുമത്തിയത് റിയാദ് പ്രവിശ്യയിലാണ്.  റിയാദിൽ 7,303 പേര്‍ക്ക് ഒരാഴ്ചക്കിടെ പിഴ ചുമത്തി. മദീന പ്രവിശ്യയില്‍ 3,360 പേര്‍ക്കും കിഴക്കന്‍ പ്രവിശ്യയില്‍ 3,087 പേര്‍ക്കും മക്ക പ്രവിശ്യയില്‍ 2,172 പേര്‍ക്കും അല്‍ഖസീമില്‍ 1,830 പേര്‍ക്കും ഹായിലില്‍ 1,567 പേര്‍ക്കും ജിസാനില്‍ 994 പേര്‍ക്കും അല്‍ജൗഫില്‍ 963 പേര്‍ക്കും അല്‍ബാഹയില്‍ 820 പേര്‍ക്കും തബൂക്കില്‍ 660 പേര്‍ക്കും ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 529 പേര്‍ക്കും അസീറില്‍ 520 പേര്‍ക്കും നജ്‌റാനില്‍ 514 പേര്‍ക്കും. ആകെ 24,319 പേര്‍ക്കാണ് പിഴകള്‍ ചുമത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed