ഒമിക്രോൺ: ജപ്പാൻ അതിർത്തികൾ അടയ്ക്കും


 

ടോക്കിയോ: പുതിയ കോവിഡ് വകഭേദം ഒമിക്രോൺ ഭീതിയിൽ ജപ്പാനും അതിർത്തികൾ അടയ്ക്കുന്നു. ചൊവ്വാഴ്ച അർധരാത്രി മുതൽ വിദേശ സന്ദർശകർക്ക് ജപ്പാനിലേക്ക് എത്തുന്നതിന് വിലക്കേർപ്പെടുത്തും. ഒരു മാസത്തേക്കാണ് നിയന്ത്രണങ്ങൾ. പുതിയ നിയന്ത്രണങ്ങളിൽ ജപ്പാനിൽ റെസിഡൻസിയുള്ള വിദേശികളോ അല്ലെങ്കിൽ ഒന്നിലധികം എൻട്രി വിസകളുള്ള വിദേശികളോ ഉൾപ്പെടില്ല. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് എത്തുന്ന ജപ്പാൻ പൗരന്മാർക്ക് കർശന ക്വാറന്‍റൈൻ നിർദേശവും പുറപ്പെടുവിച്ചു. ആഫ്രിക്കയിൽനിന്ന് എത്തുന്നവർ സർക്കാർ സ്ഥാപനത്തിൽ 10 ദിവസം ക്വാറന്‍റൈനിൽ കഴിയേണ്ടി വരുമെന്നാണ് നിർദേശം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed