ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാറിജാനി കൊല്ലപ്പെട്ടതായി ഇസ്രായേൽ


ശാരിക I അന്തർദേശീയം

ടെൽ അവീവ്: ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാറിജാനി കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് അറിയിച്ചു. കഴിഞ്ഞ രാത്രി ഇറാനിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിലെ പ്രധാന ലക്ഷ്യം ലാറിജാനിയായിരുന്നുവെന്ന് ഇസ്രായേൽ ചാനൽ 12 റിപ്പോർട്ട് ചെയ്തു.

ഇറാൻ ഭരണകൂടത്തിൽ മൊജ്തബ ഖമേനി കഴിഞ്ഞാൽ ഏറ്റവും നിർണായക സ്വാധീനമുള്ള നേതാവാണ് അലി ലാറിജാനി. ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മേഖലയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ പുറത്തുവന്ന ഈ വാർത്ത വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കും.

article-image

gdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed