കൊല്ലപ്പെട്ട ഇറാൻ നേതാക്കളുടെ വിലാപയാത്രയിൽ പങ്കെടുത്തത് ആയിരങ്ങൾ
പ്രദീപ് പുറവങ്കര
ടെഹ്‌റാൻ: ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുതിർന്ന നേതാക്കളുടെ വിലാപയാത്രയിൽ പതിനായിരങ്ങൾ പങ്കെടുത്തു. ഇറാന്റെ സുരക്ഷാ മേധാവി അലി ലാറിജാനി, ബസിജ് പാരാമിലിട്ടറി ഫോഴ്‌സ് തലവൻ ഗുലാം റെസ സുലൈമാനി എന്നിവരുടെ ശവസംസ്കാര ചടങ്ങുകൾക്കായി തലസ്ഥാനമായ ടെഹ്‌റാനിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.
ഈ ആഴ്ച നടന്ന മിസൈൽ ആക്രമണങ്ങളിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇറാൻ ഭരണകൂടത്തിലെ ഏറ്റവും നിർണ്ണായകമായ പദവികൾ വഹിച്ചിരുന്ന നേതാക്കളുടെ വിയോഗം രാജ്യത്തെ വലിയ തോതിൽ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
aa



