കാർഷിക നിയമങ്ങളും പ്രതിഷേധവും ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന് ബ്രിട്ടൺ


ലണ്ടൻ: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ നടക്കുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി ബ്രിട്ടീഷ് സർക്കാർ. കാർഷിക നിയമങ്ങളും ബന്ധപ്പെട്ട വിഷയങ്ങളും ഇന്ത്യയുടെ മാത്രം ആഭ്യന്തരകാര്യമാണെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി നിഗൽ ആദംസ് വ്യക്തമാക്കി. പാർലമെന്റിൽ പ്രതിപക്ഷാംഗങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ നടക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം ബ്രിട്ടീഷ് സർക്കാർ അറിയുന്നുണ്ട്. കാർഷിക രംഗത്തെ പരിഷ്‌കാരങ്ങളും ഇതിനായി ആവിഷ്‌കരിച്ച നിയമങ്ങളും ഇന്ത്യയുടെ മാത്രം ആഭ്യന്തരകാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.

പാർലമെന്റിൽ റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ഉണ്ടായ സംഭവ വികാസങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങളെ പ്രതിരോധിക്കുക എന്നത് ഭരണകൂടത്തിന്റെ കടമയാണ്. രാജ്യത്തെ സർക്കാരിന് ക്രമസമാധാന നില കാത്തുസൂക്ഷിക്കാൻ അധികാരമുണ്ട്. പ്രതിഷേധം അതിരുകടന്നപ്പോൾ സർക്കാർ ഇടപെട്ടു. ഇതും ഇന്ത്യയുടെ മാത്രം ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed