അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റ മുൻ ഇറാൻ വിദേശകാര്യമന്ത്രി കമൽ ഖരാസി അന്തരിച്ചു


പ്രദീപ് പുറവങ്കര I അന്തർദേശീയം

ടെഹ്‌റാൻ: ഏപ്രിൽ ഒന്നിന് ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ ഇറാൻ വിദേശകാര്യമന്ത്രി കമല ഖരാസി (81) അന്തരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യമെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടെഹ്‌റാനിലെ അദ്ദേഹത്തിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഈ ആക്രമണത്തിൽ ഖരാസിയുടെ ഭാര്യ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഏതാനും ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഒടുവിൽ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ഇറാനിയൻ വാർത്താ ഏജൻസികളായ 'മെഹർ', 'ഇസ്ന' എന്നിവ റിപ്പോർട്ട് ചെയ്തു.

ഇറാന്റെ നയതന്ത്ര രംഗത്തെ അതികായനായിരുന്നു അന്തരിച്ച കമല ഖരാസി. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിൽ ഇറാന്റെ അംബാസഡറായി സേവനമനുഷ്ഠിച്ച അദ്ദേഹം, 1997 മുതൽ 2005 വരെ പരിഷ്കരണവാദിയായ പ്രസിഡന്റ് മുഹമ്മദ് ഖാതമിയുടെ ഭരണകാലത്ത് വിദേശകാര്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

article-image

sdsdsds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed