ഇറാന്റെ 709 ആക്രമണങ്ങൾ തകർത്ത് ബഹ്റൈൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈൻ രാജ്യത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ സൈന്യം വിജയകരമായി പ്രതിരോധിക്കുന്നതായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് ജനറൽ കമാൻഡ് അറിയിച്ചു. സംഘർഷം ആരംഭിച്ചത് മുതൽ ഇതുവരെ ബഹ്‌റൈനെ ലക്ഷ്യമാക്കി എത്തിയ 194 മിസൈലുകളും 515 ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തു.
രാജ്യത്തിന്റെ ആകാശസീമ സംരക്ഷിക്കുന്നതിൽ സൈനികർ പുലർത്തുന്ന അതീവ ജാഗ്രതയെയും പ്രവർത്തനക്ഷമതയെയും ജനറൽ കമാൻഡ് പ്രശംസിച്ചു. സൈനികരുടെ മികച്ച പ്രകടനം രാജ്യത്തിന്റെ സുരക്ഷയിൽ ജനങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണെന്നും അധികൃതർ വ്യക്തമാക്കി. സാധാരണക്കാരെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും ലംഘനമാണെന്നും ഇത് പ്രാദേശിക സമാധാനത്തിന് ഭീഷണിയാണെന്നും സൈന്യം ചൂണ്ടിക്കാട്ടി.
ോ്േ്്ിേ




