175 കോടിയുടെ ഡയമണ്ട് നെറ്റിയിൽ തുന്നിച്ചേർത്ത് റാപ്പ് ഗായകൻ

വാഷിംഗ്ടൺ: 175 കോടിയുടെ ഡയമണ്ട് നെറ്റിയിൽ എന്നന്നേയ്ക്കുമായി തുന്നിച്ചേർത്ത് റാപ് ഗായകൻ. അമേരിക്കൻ റാപ്പ് ഗായകനായ ലിൽ ഉസ് വേർട്ടാണ് പ്രശസ്തിയ്ക്ക് വേണ്ടി ആഡംബരം കാണിച്ചത്. പിങ്ക് നിറത്തിലുള്ള ഈ വജ്രം സ്വന്തമാക്കണമെന്ന് ലിൽ ഉസ് ആഗ്രഹിച്ചിട്ട് വർഷങ്ങളായെന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ ജ്വല്ലറി ഡിസൈനറായി എലിയറ്റ് എലിയാന്റ് എന്ന ബ്രാൻഡിന്റെയാണ് വിലകൂടിയ ഈ പിങ്ക് വജ്രം. ഏതാണ്ട് 2017 മുതൽ ലിൽ ഈ വജ്രത്തിന് വേണ്ടി പണം അടച്ചുകൊണ്ട് ഇരിക്കുകയാണ്. വിലപിടിപ്പുള്ള വാച്ച്, മോതിരം, സ്റ്റഡ് എന്നിവയോടെല്ലാം ലില്ലിന് പ്രിയമേറെയാണ്. നേരത്തെ പലപ്പോഴും ഇത്തരം ആഡംബരങ്ങളുടെ പേരിൽ ഇയാൾ പലപ്പോഴും വിവാദത്തിലായിട്ടുമുണ്ട്.
ലില്ലിന്റെ പ്രവൃത്തിയ്‌ക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. എന്നാൽ വിമർശനങ്ങളെയെല്ലാം തള്ളിക്കളയുകയാണ് ലിൽ ഉസ്. ഇരുപത്തിയാറുകാരനായ ലിൽ നെറ്റിയിലെ പിങ്ക് വജ്രം കാണാവുന്ന തരത്തിലൊരു വീഡിയോ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇത് അൽപ്പം കൂടിപ്പോയെന്നാണ് വീഡിയോയ്ക്ക് ഉയരുന്ന കമന്റുകൾ.