ആണവായുധമില്ലാത്ത ലോകം എല്ലാവരുടേയും ആഗ്രഹം; ദലൈ ലാമ


ധരംശാല: ആണാവുധങ്ങളില്ലാത്ത ഒരു ലോകമാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് ടിബറ്റ് ബുദ്ധമതാചാര്യന്‍ ദലൈ ലാമ. ഐക്യരാഷ്ട്ര സഭയുടെ ആണവ നിരായുധീകരണ കരാര്‍ പുതുക്കിയതുമായി ബന്ധപ്പെട്ടാണ് ദലൈ ലാമയുടെ പ്രതികരണം. യു.എന്നിന്റെ ആണവായുധ നിർവ്യാപന തീരുമാനവും ലാമ സ്വാഗതം ചെയ്തു.

ഐക്യരാഷ്ട്ര സഭയുടെ ആണവായുധ നിര്‍വ്യാപന കരാര്‍ 50 രാജ്യങ്ങളാണ് പിന്തുണച്ചിരിക്കുന്നത്. ഹോണ്ടുറാസാണ് ഒപ്പുവെച്ച 50-ാംമത്തെ രാജ്യം. വന്‍ശക്തികളാരും ആണവായുധ നിര്‍വ്യാപന കരാറില്‍ ഒപ്പുവെച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ലോകത്തിലെ സമാധാനത്തിനായുളള ആദ്യ ചുവട് വെയ്പ്പാണ് ഐക്യരാഷ്ട്രസഭയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന്ദലൈ ലാമ പറഞ്ഞു. ആണവ നിരായുധീകരണം കൂടുതല്‍ ശാന്തതയാണ് ഉണ്ടാക്കുക. പരിഷ്‌കൃത സമൂഹത്തിലെ സംഘര്‍ഷങ്ങളെ ഇല്ലാതാക്കാനും ഈ നയം നിര്‍ണ്ണായക പങ്ക് വഹിക്കുമെന്നും ലാമ വ്യക്തമാക്കി.

You might also like

Most Viewed