18 പേരെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തി

ന്യൂഡൽഹി : ഭീകര ബന്ധമുള്ള കൂടുതൽ പാകിസ്ഥാൻ പൗരന്മാരെ കേന്ദ്ര സർക്കാർ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം(യുഎപിഎ) പ്രകാരം ഭീകര ബന്ധമുള്ള 18 പേരെയാണ് സർക്കാർ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദേശകാര്യമന്ത്രാലയമാണ് കൂടുതൽ പേരെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനത്തെക്കുറിച്ച് അറിയിച്ചത്. മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ലഷ്‌കർ ഇ ത്വയ്ബ കമാൻഡറായ സാജിദ് മിർ, യൂസഫ് മുസമ്മിൽ, ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സാഫിസ് സയീദിന്റെ മകളുടെ ഭർത്താവ് റെഹ്മാൻ മാക്കി, ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്ദ് സലാഹുദ്ദീൻ എന്നിവരെയാണ് യുഎപിഎ നിയമപ്രകാരം പുതുതായി ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇവർക്ക് പുറമേ ഭീകര സംഘടനകളുമായി ബന്ധമുള്ള ഷാഹിദ് മെഹ്മൂദ്, അബു സുഫിയാൻ, യുസുഫ് അസ്ഹർ, ഷാഹിദ് ഷത്തീഫ്, സയ്ഫുള്ള ഖാലിദ്, സഫർ ഹുസൈൻ ഭട്ട്, മുഹമ്മദ് അനിസ് ഷെയ്ഖ്, ടൈഗർ മെമൻ, അബ്ദുൽ റൗഫ് അസ്ഗർ എന്നിവരെയും ഭീകരരായി പ്രഖ്യാപിച്ചിട്ടുണ്ട്.