സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

സ്‌റ്റോക്‌ഹോം: സമാധാനത്തിനുളള 2020ലെ നൊബേൽ പുരസ്‌കാരം വേൾഡ് ഫുഡ് പ്രോഗ്രാമിന്. പട്ടിണിയെ നേരിടുന്നതിനും സംഘർഷ ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ മെച്ചപ്പെടുത്താനും യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും ആയുധമായി പട്ടിണിയെ ഉപയോഗിക്കുന്നത് തടയാൻ നടത്തിയ ശ്രമങ്ങൾക്കുമാണ് വേൾഡ് ഫുഡ് പ്രോഗ്രാമിന് അവാർഡ് നൽകുന്നതെന്ന് നൊബേൽ സംഘാടകർ അറിയിച്ചു.
ഐക്യരാഷ്‌ട്ര സഭയ്‌ക്ക് കീഴിൽ ദാരിദ്ര നിർമാർജ്ജനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഏറ്റവും വലിയ സംഘടനയാണ് വേൾഡ് ഫുഡ് ഫോറം. 88 രാജ്യങ്ങളിലായുളള 9.7 കോടി ജനങ്ങൾക്കാണ് പ്രതിവർഷം സംഘടനയുടെ സഹായം ലഭിക്കുന്നത്. എട്ട് കോടിയോളമാണ് നൊബേൽ സമ്മാന തുക. ഓസ്‌ലോയിൽ ഡിസംബർ 10ന് സമ്മാനം വിതരണം ചെയ്യും.