എച്ച്-1 ബി വിസയ്ക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്ക

വാഷിംഗ്ടൺ ഡിസി: എച്ച്−1 ബി വിസ ചട്ടങ്ങൾ കടുപ്പിച്ച് ട്രംപ് ഭരണകൂടം. അമേരിക്കയിലേക്കുള്ള മറ്റു രാജ്യക്കാരുടെ വരവു കുറയ്ക്കുക ലക്ഷ്യമിട്ടാണ്് നടപടി. എച്ച്−1 ബി വിസ ചട്ടത്തിൽ പറയുന്ന പ്രത്യേക വൈദഗ്ദ്ധ്യമുള്ള തൊഴിൽ എന്നതിന്‍റെ നിർവചനം പരിഷ്കരിച്ചും കന്പനികൾ യഥാർത്ഥ ഒഴിവുകളിലാണ് നിയമനം നടത്തുന്നതെന്ന് ഉറപ്പാക്കിയുമാണ് ചട്ടങ്ങൾ കടുപ്പിക്കുന്നത്. തൊഴിലിടങ്ങളിലെ പരിശോധന കൂട്ടാനും തീരുമാനമായി. എച്ച്−1 ബി വിസ അപേക്ഷ അംഗീകരിക്കുന്നതിനു മുന്പും അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാവുന്നതിനിടയ്ക്കും പൂർത്തിയായശേഷവും തൊഴിലിടങ്ങളിൽ നിരീക്ഷണമുണ്ടാകും.
എച്ച്−1 ബി വിസ സംബന്ധിച്ച പുതിയ തീരുമാനങ്ങളുൾക്കൊള്ളുന്ന ചട്ടം 60 ദിവസത്തിനുള്ളിൽ പ്രാവർത്തികമാക്കുമെന്നാണ് വിവരം. വിദേശ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ദ്ധരായ തൊഴിലാളികളെ നിശ്ചിത വർഷത്തേക്ക് ജോലിക്കെടുക്കാൻ അമേരിക്കൻ കന്പനികളെ അനുവദിക്കുന്നതാണ് എച്ച്−1 ബി വിസ. അമേരിക്കൻ പൗരന്ാർക്ക് കൂടുതൽ തൊഴിലവസരം ഉറപ്പാക്കുന്നതിനാണ് വിസാച്ചട്ടം പരിഷ്കരിക്കുന്നതെന്നാണ് വിശദീകരണം.