മന്ത്രി­­­പദം വേ­­­ണ്ടെ­­­ന്ന് മാ­­­ർ­­ട്ടിൻ ഷു­­­ൾ­­സ്


ബർലിൻ : ജർമൻ ഫെഡറൽ സർക്കാരിന്റെ കീഴിൽ വിദേശ മന്ത്രിയാവാനുള്ള പദ്ധതി ഉപേക്ഷിച്ചതായി സോഷ്യൽ ഡെമോക്രാറ്റ് നേതാവ് മാർട്ടിൻ ഷുൾസ് അറിയിച്ചു. മെർക്കലിന്‍റെ പാർട്ടിയുമായി സഹകരിച്ചു മുന്നണി രൂപീകരിക്കാൻ കഴിഞ്ഞ ദിവസം സോഷ്യൽ ഡെമോക്രാറ്റുകൾ (എസ്.പി.ഡി) തീരുമാനിച്ചിരുന്നു.

അണികളിൽ ചിലർ ഇതിൽ എതിർപ്പു പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മന്ത്രിപദം വേണ്ടെന്നു വയ്ക്കാൻ ഷുൾസ് തീരുമാനിച്ചത്. കൂട്ടുകക്ഷി സർക്കാരിനു പിന്തുണ ഉറപ്പാക്കാനുള്ള ശ്രമം ഊർജിതപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. എസ്.പി.ഡിയിലെ വോട്ടെടുപ്പിനു ശേഷമേ കൂട്ടുകക്ഷി മന്ത്രിസഭയുടെ കാര്യത്തിൽ അന്തിമതീരുമാനം എടുക്കാൻ കഴിയുകയുള്ളൂ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed