അമേ­­­രി­­­ക്കയി­­­ലെ­­­ സാ­­­ന്പത്തി­­­ക പ്രതി­­­സന്ധി­­­ ഒഴി­­­വാ­­­യി­­­


വാഷിംഗ്ടൺ : ധനബിൽ‍ പാസാവാത്തതിനെ തുടർ‍ന്ന് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണയും അമേരിക്കയിൽ ഉടലെടുത്ത സാന്പത്തിക പ്രതിസന്ധി അവസാനിച്ചു. റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള കോൺഗ്രസിൽ 186നെതിരെ 240വോട്ടുകൾക്കാണ് ബിൽ‍ പാസായത്. സൈനിക−ആഭ്യന്തര ചെലവുകൾ‍ക്കായി മുപ്പതിനായിരം കോടി രൂപയാണ് ബില്ലിൽ‍ വകയിരുത്തിയിരുന്നത്. മാർച്ച് 23 വരെ വേണ്ട തുകയാണിത്. കോൺഗ്രസിലെ റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോളിന്റെ എതിർപ്പായിരുന്നു പ്രതിസന്ധിക്ക് കാരണം.  അനുകൂല നിലപാട് എടുത്തതോടെയാണ് ബിൽ‍ പാസാക്കാനായത്. 

ട്രംപ് സർക്കാരിന്റെ കുടിയേറ്റ നയത്തിൽ പ്രതിഷേധിച്ച്, െഡമോക്രാറ്റിക് പാർട്ടി സാന്പത്തിക ബില്ലിനെതിരെ ജനുവരിയിൽ‍ വോട്ട് ചെയ്തിരുന്നു. ഇതേതുടർ‍ന്ന് മൂന്ന് ദിവസം പണമില്ലാതെ സർ‍ക്കാരിന് പ്രവർ‍ത്തിക്കേണ്ടി വന്നു. 

കുട്ടികളായിരിക്കുന്പോൾ അമേരിക്കയിലേക്ക് കുടിയേറിയ ഏഴു ലക്ഷത്തിലേറെ പേർക്കു നൽകിയിരുന്ന താത്കാലിക നിയമസാധുത ട്രംപ് ഭരണകൂടം പിൻവലിച്ചതാണ് ഡെമോക്രാറ്റുകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed