യു.എൻ സെക്രട്ടറി ജനറൽ ഉത്തരകൊറിയൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി
സോൾ : ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ഉത്തര കൊറിയൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഉത്തരകൊറിയൻ രാഷ്ട്രത്തലവന്‍റെ പദവി വഹിക്കുന്ന കിം യോംഗ് നാമിന്‍റെ നേതൃത്വത്തിൽ ശൈത്യകാല ഒളിന്പിക്സിന് ദക്ഷിണ കൊറിയയിൽ എത്തിയ 22 അംഗ പ്രതിനിധി സംഘവുമായാണ് ഗുട്ടെറസ് കൂടിക്കാഴ്ച നടത്തിയത്.
ആണവ നിർവ്യാപനം സംബന്ധിച്ച് കൊറിയൻ പ്രതിനിധികളുമായി ഗുട്ടെറസ് ചർച്ച നടത്തിയതായാണ് റിപ്പോർട്ട്. കൊറിയൻ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര പ്രവർത്തനങ്ങൾക്ക് ശൈത്യകാല ഒളിന്പിക്സ് അവസരം തുറക്കുമെന്നും ഗുട്ടെറസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ദക്ഷിണകൊറിയൻ പ്രസിഡണ്ട് മൂണ്‍ ജേ ഇന്നുമായും കഴിഞ്ഞ ദിവസം അന്‍റോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച നടത്തിയിരുന്നു.




