മിഷിഗൺ ഡെമോക്രാറ്റിക് പ്രൈമറിയിൽ റാഷിദ ത്വലൈബിന് മിന്നൽ വിജയം
ഷീബ വിജയൻ
അമേരിക്കൻ ജനപ്രതിനിധി സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി മിഷിഗൺ 12-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റ് പ്രൈമറിയിൽ പ്രോഗ്രസീവ് വിഭാഗം നേതാവ് റാഷിദ ത്വലൈബ് വൻ വിജയം നേടി. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് നാല് തവണ ജനപ്രതിനിധിയായ ത്വലൈബ് അഞ്ചാം തവണയും യോഗ്യത നേടിയത്.
2026 നവംബർ 3-ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി റാഷിദ മത്സരിക്കും. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജെയിംസ് ഹൂപ്പറാണ് എതിരാളി. പോൾ ചെയ്ത വോട്ടുകളിൽ 64% മുതൽ 65% വരെ നേടിയാണ് ത്വലൈബിന്റെ മുന്നേറ്റം. അമേരിക്കൻ കോൺഗ്രസിലെ ഏക ഫലസ്തീൻ വംശജയായ റാഷിദ, ഗസ്സയിലെ യുദ്ധത്തിൽ ഇസ്രായേലിന് അമേരിക്ക നൽകുന്ന സൈനിക സഹായത്തെ ശക്തമായി എതിർക്കുന്ന നേതാവാണ്.
dfdfsdfs

