ഇറാനുമായി ചർച്ചകൾ ആരംഭിക്കും; പുതിയ സൈനിക ആക്രമണം തൽക്കാലം ഒഴിവാക്കി ട്രംപ്


പ്രദീപ് പുറവങ്കര

വാഷിങ്ടൺ: മധ്യപൂർവദേശത്ത് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാനെതിരെ പുതിയ സൈനിക ആക്രമണം തൽക്കാലം ഒഴിവാക്കിയതായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘർഷത്തെ നയതന്ത്രപരമായി പരിഹരിക്കാമെന്ന പ്രതീക്ഷയ്ക്കാണ് ഈ നീക്കം വീണ്ടും ശക്തി പകരുന്നത്.

ഇന്നലെ എയർ ഫോഴ്‌സ് വൺ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

“ഇപ്പോൾ ഞങ്ങൾ ചർച്ചകളുടെ വഴിയിലാണ് മുന്നോട്ട് പോകുന്നത്. ചർച്ചകൾ നാളെ ഉച്ചയ്ക്ക് ആരംഭിക്കും,” എന്ന് ട്രംപ് പറഞ്ഞു. എന്നാൽ ചർച്ചകൾ എവിടെ നടക്കുമെന്നോ ആരൊക്കെയാകും പങ്കെടുക്കുകയെന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല.

മധ്യപൂർവദേശത്തെ സംഘർഷം ആഗോള ഊർജവിതരണത്തെയും എണ്ണവിപണിയെയും ബാധിച്ച സാഹചര്യത്തിൽ, പുതിയ ചർച്ചകൾ സ്ഥിതിഗതികൾ ശാന്തമാക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയാണ് അന്താരാഷ്ട്ര തലത്തിൽ ഉയരുന്നത്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed