ഗാലറിയിലിരുന്ന് പറയുന്നതുപോലെയല്ല ഗ്രൗണ്ടിലിറങ്ങി കളിക്കുന്നത്; മുഖ്യമന്ത്രിയെ പരിഹസിച്ച് പി. രാജീവ്
ഷീബ വിജയൻ
കൊച്ചി: ഹെലികോപ്റ്റർ യാത്രയിലെ മുഖ്യമന്ത്രിയുടെ മറുപടി പ്രതീക്ഷിച്ചതു പോലെ തന്നെയാണെന്ന് സി.പി.എം നേതാവും മുൻ മന്ത്രിയുമായ പി. രാജീവ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രയെ മുഖ്യമന്ത്രി വി.ഡി. സതീശൻ വിമർശിച്ചത് പൊതുസമൂഹത്തിന് മുന്നിലുണ്ട്. ഗാലറിയിലിരുന്ന് പറയുന്നതുപോലെയല്ല ഗ്രൗണ്ടിലിറങ്ങി കളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇൻവെസ്റ്റേഴ്സുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ സർപ്രൈസ് ആയി പുറത്തുവരുമായിരിക്കുമെന്നും രാജീവ് പരിഹസിച്ചു.
സംസ്ഥാനം മഴക്കെടുതി അനുഭവിച്ചപ്പോൾ വിരുന്നിൽ പങ്കെടുത്തതിന് എതിരെ ഉയർന്ന വിമർശനങ്ങളിലെ മുഖ്യമന്ത്രിയുടെ മറുപടിയേയും രാജീവ് പരിഹസിച്ചു. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാണിക്കാൻ വേണ്ടി ഭക്ഷണം കഴിച്ചു എന്ന് പറയാമായിരുന്നു. ഭക്ഷണം കഴിച്ചു എന്നത് വിവാദമാക്കാൻ ഇടതുപക്ഷത്തിന് ഉദ്ദേശമില്ലെന്നും രാജീവ് പറഞ്ഞു.
ദുരന്തനിവാരണ പ്രതിരോധ പ്രവർത്തനങ്ങളിൽ എന്നാണോ യോഗം ചേർന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇതുവരെ കാര്യമായ നിർദേശങ്ങളൊന്നും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് വന്നിരുന്നില്ല. ഒന്നിച്ച് നിൽക്കാം എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഇതിനുമുൻപും കേരളം പ്രളയത്തെ പ്രതിരോധിച്ചിട്ടുണ്ട്. അന്ന് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായാണ് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നത്. ഇന്ന് അത്തരം സാഹചര്യമുണ്ടോയെന്ന് രാജീവ് ചോദിച്ചു.
cxfvdcdsf

