ഇന്തോനേഷ്യയിൽ യാത്രാ ഫെറിക്ക് തീപിടിച്ച് അപകടം: 5 മരണം, 41 പേരെ കാണാനില്ല
ഷീബ വിജയൻ
ഇന്തോനേഷ്യയിലെ മദുര ദ്വീപിന് സമീപം 271 യാത്രക്കാരുമായി സഞ്ചരിച്ച യാത്രാ ഫെറിക്ക് തീപിടിച്ച് അഞ്ചുപേർ മരിച്ചു. 41 പേരെ കാണാതായിട്ടുണ്ട്. കെ.എം.പി മുത്തിയാര സെന്തോസ 2 എന്ന ഫെറിക്കാണ് അപകടമുണ്ടായത്. തീ പടർന്നതിനെ തുടർന്ന് ഭയന്ന യാത്രക്കാരിൽ പലരും കടലിലേക്ക് ചാടുകയായിരുന്നു. കാണാതായവർക്കായി കോസ്റ്റ് ഗാർഡിന്റെയും പ്രാദേശിക മത്സ്യബന്ധന ബോട്ടുകളുടെയും നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെങ്കിലും എൻജിൻ തകരാറാണ് തീപിടിത്തത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.
dsadsadsads

