കുൽഗാം ഭീകരാക്രമണം: ലഷ്കറെ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടിനായി തിരച്ചിൽ ഊർജിതം


ഷീബ വിജയൻ

ജമ്മു കശ്മീരിലെ കുൽഗാമിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ ലഷ്കറെ തൊയ്ബ കമാൻഡർ ലത്തീഫ് ഭട്ടും സംഘവുമാണെന്ന് സുരക്ഷാ ഏജൻസികളുടെ നിഗമനം. ആക്രമണത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടിരുന്നു. ഭീകരർക്കായി പ്രദേശത്ത് സുരക്ഷാ സേന വ്യാപകമായ തിരച്ചിൽ തുടരുകയാണ്. ചെറിയ തോക്കുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയ ശേഷം ജനക്കൂട്ടത്തിനിടയിലേക്ക് മറയുന്ന രീതിയാണ് ഇവർ സ്വീകരിച്ചത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ അധ്യക്ഷതയിൽ ഉന്നതതല സുരക്ഷാ യോഗം ചേരുകയും ഭീകരരെ കണ്ടെത്താൻ കർശന നിർദേശം നൽകുകയും ചെയ്തു. ബാരാമുള്ളയിൽ നടത്തിയ തിരച്ചിലിൽ ആയുധങ്ങളുമായി ഒരു ഭീകരനെ പിടിപറ്റിയിട്ടുണ്ട്.

article-image

adss

You might also like

  • Lulu Exchange
  • Straight Forward

Most Viewed