പെറുവിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ചെറുവിമാനം തകർന്നു വീണ് 13 മരണം
ഷീബ വിജയൻ
പെറുവിൽ പ്രശസ്തമായ നസ്ക ലൈൻസ് കാണാനായി വിനോദസഞ്ചാരികളുമായി പറന്നുയർന്ന ചെറുവിമാനം തകർന്നു വീണ് 13 പേർ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 11 വിദേശ സഞ്ചാരികളും രണ്ട് ജീവനക്കാരുമാണ് അപകടത്തിൽ മരിച്ചത്. മരിച്ചവരിൽ ഏഴ് ഇറ്റാലിയൻ പൗരന്മാരും ജർമനി, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേർ വീതവും ഉൾപ്പെടുന്നു. ഇകാ നഗരത്തിൽ നിന്ന് പറന്നുയർന്ന എയറോഡിയാന കമ്പനിയുടെ സെസ്ന ഗ്രാന്റ് കാരവൻ വിമാനമാണ് നസ്ക നഗരത്തിന് സമീപത്തെ വയലിൽ തകർന്നുവീണത്. സംഭവത്തിൽ പെറുവിയൻ സർക്കാർ സമഗ്ര അന്വേഷണം ആരംഭിച്ചു.
adsdsadfs

