സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; ഡാമുകൾ തുറന്നു, ആറന്മുള വള്ളസദ്യ മാറ്റിവച്ചു


ഷീബ വിജയൻ

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചു. വടക്കൻ ജില്ലകളിലും മലയോര മേഖലകളിലും കടുത്ത ജാഗ്രതാ നിർദേശമുണ്ട്. ഇടുക്കിയിൽ മഴ കനത്തതോടെ കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര അണക്കെട്ടുകൾ തുറന്നു. ഇടുക്കി ഡാമിൽ ജലനിരപ്പ് ഒറ്റ ദിവസം കൊണ്ട് ഒമ്പത് അടി ഉയർന്ന് 2339.62 അടിയായി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 116.7 അടിയാണ്. സുരക്ഷ മുന്നിൽക്കണ്ട് ഇടുക്കിയിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പ്രവേശന വിലക്കും രാത്രിയാത്രാ നിരോധനവും ഏർപ്പെടുത്തി. മഴയും പുഴയിലെ ഒഴുക്കും ശക്തമായതിനാൽ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വഴിപാട് വള്ളസദ്യകൾ മാറ്റിവയ്ക്കുകയും പള്ളിയോടങ്ങൾ നദിയിൽ ഇറക്കുന്നതിന് പള്ളിയോട സേവാസംഘം വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.

article-image

sxxcdxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed